skip to main |
skip to sidebar

അക്ഷരങ്ങള്‍ക്കു
ചിറകുണ്ടായിരുന്നെങ്കില്‍
എന്‍റെ ചിന്തകള്‍
കൂട്ടംതെറ്റി പറക്കുന്ന
നൂലറ്റ പട്ടങ്ങളെ പോലെ
ആകാശത്തിന്‍റെ
അനന്തത പേറി നടക്കുന്ന
മനസ്സുകളില്ലേക്ക്
വര്‍ണ ശബളംമായോ
വിഷാദമൂകമായോ
പാറി പറന്നേനെ.
അക്ഷരങ്ങള്‍ക്കു
നിലാവിന്‍റെ
വെന്മയുണ്ടായിരുന്നെങ്കില്‍
ജീവിതത്തിന്‍റെ
അര്‍ഥശൂന്യതയെ
അവിരമാമെതിര്‍ത്തു
അനശ്വരമായ മറ്റേതോ
കാവ്യാങ്കനത്തിന്‍റെ
സൌന്ദര്യ സ്വപ്നങ്ങളെ മാത്രം
താലോലിച്ചു മയങ്ങിയേനെ.
അക്ഷരങ്ങള്‍ക്കു
ലേസര്‍ രശ്മികളുടെ
ആര്‍ജ്ജവമുണ്ടയിരുന്നെങ്കില്‍
മനോമുകുരത്തെ
ഭര്‍ത്സിച്ചു വശാക്കുന്ന
കാന്സെറിനെ കരിച്ചു
പുത്തന്‍ സ്നേഹകോശങ്ങളുടെ
ജീനുകളെ പുനഃ:സ്ഥാപിക്കാന്‍
വിഫലമോ, സഫലമോ ആയ
ശ്രമമെങ്കിലും നടത്താമായിരുന്നു.
ഇടിയും മിന്നലും പോലെ
ഇന്നലെ കണ്ടവര്‍
കരിയിലയും മന്നാംങ്കട്ടയും പോലെ
കൂട്ടുകാരായി
പയ്യെ
താഴും താക്കോലും പോലെ
സ്നേഹിച്ചു.
പിന്നെ
ഇന്റര്‍നെറ്റും ഇ-മെയിലും പോലെ
ജീവിച്ചു
അവസാനം
ഇന്ത്യയും പാക്കിസ്ഥാനും പോലെ
വിഭജിച്ചു
ഒത്തു തീര്‍പ്പിന്‍റെ
പാഴ്വേലകള്‍ക്കിടയില്‍
ഇനി പരസ്പര-
യുദ്ധങ്ങളുടെ തുടര്‍ച്ചകള്‍...
നീ ചുംബിച്ച നിശ്വാസങ്ങള്‍ക്കപ്പുറം
പുകമണം വിട്ടുമാറാത്ത 'വാഴക്കുല'കളും
കാര്‍ബന്നേറ്റു പൂശി പഴുപ്പിച്ച
മൂപ്പറ്റ സാഹിത്യ ബിംബങ്ങളും
കുളയട്ട കളെപോലെ പൊന്തിച്ചു യാത്രയാവുന്നു.
ഏകാന്തതയുടെ നിതാന്ത വിരഹങ്ങളും പേറി
ഞെരിഞ്ഞമരുന്ന പാടങ്ങളില്‍
കുളകോഴികള്‍ നിന്നെപ്പോലെ
ഞെട്ടറ്റു വീഴാത്ത ശുഭ്ര പ്രതീക്ഷകളെ പോലെ
ചിക്കിചികഞ്ഞു മന്ദഹസ്സിക്കും പോലെ.
ഞാനോ നിന്‍റെ ദു:ഖങ്ങളില്‍
പാളം തെറ്റി യോടുന്ന തീവണ്ടിയെപോലെ
ദിശയില്ലാതെ ലക്ഷ്യങ്ങളില്ലാതെ
ഒരു യാത്രകാരനെ പോലും തേടാതെ
ചുമച്ചും കുരച്ചും ഞെരങ്ങി നീങ്ങുന്നു.
നിന്‍റെ പാത്തുവെച്ച ദു:ഖത്തി ന്‍റെ
നിഴലുകളെ പുല്‍കി സാന്ത്വനിപ്പിക്കാന്‍
ഞാന്‍ തിരക്കിട്ടോടുകയാണ്;
നിക്രഷ്ടങ്ങളെങ്കിലും ഈ സാഹിത്യത്തെ
വിറ്റു ചോരകുടിക്കാന്‍.
വഴിയില്‍ 'റോങ്' നമ്പരായ ചിരികള്‍
നാക്കിന്‍റെ പ്രകമ്പനങ്ങള്‍
കുത്തി നോവിക്കും, കാട്ടുമുള്ളുകള്‍ പോലെ-
എങ്കിലും
നിന്‍റെ ഹ്രദയത്തിലെ
കൂരമ്പു പറിച്ചെടുത്താല്‍
ഇതെത്ത്ര നിസ്സാരം.
മനസ്സില്‍ നമ്മെളെല്ലാം സാഹിത്യകാരന്‍മാരവുമ്പോള്‍, ചിലപ്പോഴെല്ലാം ചിലതു പങ്കുവെയ്ക്കണം എന്ന് തോന്നുമ്പോള്‍ എഴുത്തുകാരന്‍റെ വിഹൂലതകള്‍ഇല്ലാതെ ഒരു ചെറിയ നൊമ്പരം അല്ലെങ്കില്‍ ഒരു ചെറിയ സന്തോഷം അതും അല്ലെങ്കില്‍ ചെറിയ ചെറിയതോന്നലുകള്‍, സംഭവവികാസങ്ങള്‍ എല്ലാം കുത്തികുറിക്കാന്‍ എന്‍റെ ഓണ്‍ലൈന്‍ നോട്ട് ബുക്ക് .....അതാണ് എന്‍റെ "ആത്മാവിന്‍റെ ഒറ്റപ്പെട്ടശബ്ദങ്ങള്‍...."