Wednesday, 19 August 2009

യാത്രയില്‍....

നീ ചുംബിച്ച നിശ്വാസങ്ങള്‍ക്കപ്പുറം
പുകമണം വിട്ടുമാറാത്ത 'വാഴക്കുല'കളും
കാര്‍ബന്നേറ്റു പൂശി പഴുപ്പിച്ച
മൂപ്പറ്റ സാഹിത്യ ബിംബങ്ങളും
കുളയട്ട കളെപോലെ പൊന്തിച്ചു യാത്രയാവുന്നു.

ഏകാന്തതയുടെ നിതാന്ത വിരഹങ്ങളും പേറി
ഞെരിഞ്ഞമരുന്ന പാടങ്ങളില്‍
കുളകോഴികള്‍ നിന്നെപ്പോലെ
ഞെട്ടറ്റു വീഴാത്ത ശുഭ്ര പ്രതീക്ഷകളെ പോലെ
ചിക്കിചികഞ്ഞു മന്ദഹസ്സിക്കും പോലെ.

ഞാനോ നിന്‍റെ ദു:ഖങ്ങളില്‍
പാളം തെറ്റി യോടുന്ന തീവണ്ടിയെപോലെ
ദിശയില്ലാതെ ലക്ഷ്യങ്ങളില്ലാതെ
ഒരു യാത്രകാരനെ പോലും തേടാതെ
ചുമച്ചും കുരച്ചും ഞെരങ്ങി നീങ്ങുന്നു.

നിന്‍റെ പാത്തുവെച്ച ദു:ഖത്തി ന്‍റെ
നിഴലുകളെ പുല്‍കി സാന്ത്വനിപ്പിക്കാന്‍
ഞാന്‍ തിരക്കിട്ടോടുകയാണ്;
നിക്രഷ്ടങ്ങളെങ്കിലും സാഹിത്യത്തെ
വിറ്റു ചോരകുടിക്കാന്‍.

വഴിയില്‍ 'റോങ്' നമ്പരായ ചിരികള്‍
നാക്കിന്‍റെ പ്രകമ്പനങ്ങള്‍
കുത്തി നോവിക്കും, കാട്ടുമുള്ളുകള്‍ പോലെ-
എങ്കിലും
നിന്‍റെ ഹ്രദയത്തിലെ
കൂരമ്പു പറിച്ചെടുത്താല്‍
ഇതെത്ത്ര നിസ്സാരം.

No comments:

Post a Comment