![]() |
| "I want a fever, in poetry: a fever, and tranquility." |
അവള്‍ വീണ്ടും വന്നു... കുറച്ചു നാളുകള്‍ക്കു ശേഷം അവള്‍ പിന്നെയും എന്നെ തേടി വന്നു. പാവം... കുറച്ചു നാളുകള്‍ക്കു ശേഷം അവള്‍ വന്നതാണ്. എന്നെ പോലെ അവളെ ആരും സ്നേഹിക്കുന്നേ ഉണ്ടാവില്ല . മറ്റുള്ളവര്‍ക്ക് അവള്‍ ഒരു ശല്യം തന്നെ ആണ്. എനിക്കവള്‍ എന്റെ കളിക്കൂട്ടുകാരി ആണ്... സ്കൂളില്‍ പോകാന്‍ മടി തോന്നിയാല്‍ അവള്‍ ഓടി വരും. ചാച്ചനെ കാണണം എന്ന് തോന്നുമ്പോഴെല്ലാം എനിക്ക് കൂട്ടായി അവള്‍ വരും. ഇപ്പോള്‍ അവള്‍ വന്നാലും biscuit വാങ്ങി കൊണ്ടു വരാന്‍ ചാച്ചനില്ല എന്ന് അറിയാവുന്നത് കൊണ്ടായിരിക്കും അവള്‍ എന്നെ തേടി അങ്ങനെ വരാറില്ല.
എനിക്ക് അവള്‍ ഒരുപാടു ഓര്‍മകളുടെ കൂട്ടുകാരിയാണ്. അന്ന് ഞാന്‍ 5-)o ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് അവള്‍ ഒരു വരവ് ആഘോഷ പൂര്‍വ്വം വന്നത്. എന്റെ ഓര്‍മയില്‍ ആദ്യമായി സൂചിയുടെ വേദന അറിഞ്ഞ ദിവസങ്ങള്‍ ... എങ്കിലും എനിക്ക് അത്ര സങ്കടം തോന്നിയില്ല. കൂടെയുള്ളത് ചാച്ചനാണ്. എന്റെ ചാച്ചന്‍ ... ബാലരമ, ബാലഭൂമി, ബാലമംഗളം, അമര്‍ചിത്രകഥ, അങ്ങനെ തുടങ്ങി എണ്ണമറ്റ പ്രസിദ്ധീകരണങ്ങള്‍ വായിച്ചു തീര്‍ത്തു ഞാനും ചാച്ചനും ആ ദിവസങ്ങള്‍ അവിസ്മരണീയമാക്കി.
അങ്ങനെ അവളെ പറഞ്ഞു വിട്ടു ഞങ്ങള്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി നടന്ന വഴി ഇന്നും എന്റെ ഓര്‍മയില്‍ ഉണ്ട്. ഈ റബ്ബര്‍ estate കഴിഞ്ഞാല്‍ കുഞ്ഞുമ്മയുടെ വീട് എത്തുമെന്നും പറഞ്ഞു ഒരു മെഴുകുതിരി വെട്ടത്തില്‍ അന്ന് പ്രേതങ്ങള്‍ പോലും നടക്കാന്‍ മടിക്കുന്ന ആ കൂരിരുട്ടിന്റെ വഴികളില്‍ എത്ര ദൂരം നടന്നു...! പൈങ്ങോട്ടുരില്‍ നിന്നും ചാത്തമറ്റം വരെ. ആണ് ആ കുഞ്ഞു പ്രായത്തില്‍ പനിയുടെ ക്ഷീണത്തില്‍ ആ നടപ്പ് എനിക്ക് അത്ര സുഖമായിരുന്നില്ല. ചാച്ചന്‍ കഥകളും കൊച്ചു വര്‍ത്തമാനങ്ങളും പറഞ്ഞു എന്റെ ക്ഷീണം അകറ്റി.
പിന്നെ എനിക്ക് ഓര്‍മയില്‍ ഏറ്റവും നിറഞ്ഞു നില്‍ക്കുന്ന പനി ഡിഗ്രി കാലത്തിലെ ആണ്. അന്ന് അവള്‍ എന്നെ കൂടെ കൊണ്ട് പോകാന്‍ ഒത്തിരി വാശി പിടിച്ചു. എവിടെ ചാച്ചനെ പിരിഞ്ഞു അത്ര ദൂരത്തേക്കു പോകാന്‍ എനിക്ക് മടിയായിരുന്നു. ചെന്നൈ പോലെയോ ബാംഗ്ലൂര്‍ പോലെയോ ആണോ... അന്ന് അവള്‍ടെ കൂടെ വേറെയും കൂട്ടുകാര്‍ ഉണ്ടായിരുന്നു. മീസെല്‍സും നിമോണിയയും... അന്നും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.. ചാച്ചന്‍ മുകളിലത്തെ നിലയിലും ഞാന്‍ താഴത്തെ നിലയിലും... അന്ന് ആദ്യമായി എനിക്കവളോട് ദേഷ്യം തോന്നി. കാരണം പഴയത് പോലെയല്ല. ഞാന്‍ ഒറ്റയ്ക്കാണ്. എനിക്ക് ഒരു കാള്ളിംഗ് ബെല്‍ തന്നിട്ടുണ്ട്. ആവശ്യം വന്നാല്‍ ബെല്‍ അടിപ്പിച്ചാല്‍ മതി. നഴ്സിംഗ് റൂമില്‍ നിന്നും ആരേലും വന്നോളും. കണ്ണ് തുറക്കാന്‍ പോലും വയ്യ. ഇടയ്കിടയ്ക്ക് പപ്പയും മമ്മിയും വരും. പിന്നെ നാത്തൂനും. അത്ര മാത്രം. മിണ്ടാനും പറയാനും ആരുമില്ല. അമ്മ ചാച്ചന്റെ അടുത്താണ്. ചാച്ചനു operation... ഒരു മാസ്സകാലം ക്ളാസ്സില്‍ ഞാന്‍ പോയില്ല. എല്ലാ കൂട്ടുകാരെയും യാത്രയക്കിയതിന്റെ വിഷമം. അങ്ങനെ ആ പനിയും കടന്നു പോയി. പിന്നെ ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ചെന്നൈയിലെ ഒറ്റപെടലിന്റെ പനികള്‍ ആയിരുന്നു. തക്കാളി പനിയും വൈറല്‍ പനിയും ഇടയ്ക്കിടയ്ക്ക് എന്റെ ഏകാന്തതയില്‍ കൂട്ടിനു വന്നു. അവിടെ വെച്ചാണ് ഞാന്‍ അവളെ ഐസ് ക്രീമും ജ്യൂസ് ഉം കൊടുത്തു സ്വീകരിക്കാന്‍ തുടങ്ങിയത്. അത് കഴിച്ചു കഴിഞ്ഞാല്‍ അവളങ്ങു ഒറ്റ പോക്കു പോകും.
അവള്‍ കാരണം എനിക്ക് മാത്രം കിട്ടിയ ഒരു ഭാഗ്യം ഉണ്ട്. കഴിഞ്ഞ പിറന്നാളിന് അവനെ കാണാന്‍ പറ്റി. അവള്‍ വന്നതുകൊണ്ട് ഞങ്ങള്‍ക്ക് കഴിക്കാന്‍ എന്തൊക്കെയോ വാങ്ങി തന്നു. bread ഉം ജാമും biscuit ഉം പിന്നെയും വേറെ എന്തൊക്കെയോ പലഹാരങ്ങളും. അവന്‍ വരുവാണെന്ന് പറഞ്ഞപ്പോള്‍ തന്നെ അവള്‍ പോകാന്‍ തുടങ്ങി. ഞങ്ങള്‍ക്കിടയില്‍ ഒരു കട്ടുറുമ്പ് ആകണ്ട എന്ന് കരുതി ആയിരിക്കാം...! നല്ല കൂട്ടുകാരി... പക്ഷെ അവനും മറ്റുള്ളവരെ പോലെ തന്നെ അവളെ ഇഷ്ടമല്ല. അത് കൊണ്ട് തന്നെയാ.. എനിക്ക് അന്ന് ആ സമ്മാനം തന്നത്. മറക്കാന്‍ പറ്റില്ല. ലോകത്തില്‍ തന്നെ ആദ്യമായിട്ട് ആയിരിക്കാം തന്റെ പ്രണയിനിക്ക് വേദനിപ്പിക്കുന്ന പിറന്നാള്‍ സമ്മാനം കൊടുക്കുന്നത്. ohh... അന്ന് കിട്ടിയ injection... അവള്‍ കാരണം ആണ്. എങ്കിലും അവളെ എനിക്ക് ഇഷ്ടമാണ്. അവള്‍ എന്റെ പനി'.
നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചു പിന്നെ ഏറെ ഇഷ്ടമുള്ള ഐസ് ക്രീമും വാട്ടര്‍ മെലന്‍ ജ്യൂസ് ഉം... ഇന്നലെ എനിക്ക് പക്ഷെ വാട്ടര്‍ മെലന്‍ കിട്ടിയില്ല. സാരമില്ല ഉള്ളത് വെച്ച് അവളും കുറച്ചു ജീവിതം അഡ്ജസ്റ്റ് ചെയ്യട്ടെ.
നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചു പിന്നെ ഏറെ ഇഷ്ടമുള്ള ഐസ് ക്രീമും വാട്ടര്‍ മെലന്‍ ജ്യൂസ് ഉം... ഇന്നലെ എനിക്ക് പക്ഷെ വാട്ടര്‍ മെലന്‍ കിട്ടിയില്ല. സാരമില്ല ഉള്ളത് വെച്ച് അവളും കുറച്ചു ജീവിതം അഡ്ജസ്റ്റ് ചെയ്യട്ടെ.
ഇന്ന് രാവിലെ tiger biscuit കിട്ടി, ചാച്ചന്‍ അല്ല ചേച്ചിയാണ് വാങ്ങി കൊണ്ട് തന്നത്. അപ്പോഴേക്കും അവള്‍ പോകാന്‍ റെഡി ആയി തുടങ്ങിയിരുന്നു. എങ്കില്‍ ഒരു കട്ടന്‍ ചായ ചൂടോടെ നല്ല മധുരത്തില്‍ കുടിച്ചിട്ട് പോകാമെന്നായി ഞാന്‍. എന്നോടുള്ള ഇഷ്ട കൂടുതല്‍ കൊണ്ടാവാം അവള്‍ എന്തായാലും സമ്മതിച്ചു. ഇനി എന്ത് പറഞ്ഞു പിരിയണം എന്ന് എനിക്കറിയില്ല. അവള്‍ക്ക് പോകാന്‍ നേരം കൊടുക്കാന്‍ എന്റെ കൈയില്‍ 'അമൃതാരിഷ്ടം' മാത്രമേ ഉള്ളു. കൂട്ടുകാരി നീ ഇന്ന് ഇതും കഴിച്ചിട്ട് മടങ്ങുക.നിന്നെ തേടി നിന്റെ വീട്ടുകാര്‍ അലയുന്നുണ്ടാവാം.
ഇനിയും ഒരുപാടുണ്ട് പനിക്കാല വിശേഷങ്ങള്‍ തല്‍കാലം ഇത് മതി. എന്നെ പോലെ തന്നെ നിങ്ങള്‍ക്കും പങ്കു വെയ്ക്കാന്‍ ഓര്‍മ്മകള്‍ ഉണ്ടാവും. ഇനിയും ദീര്‍ഘിപ്പിച്ചാല്‍ രാഷ്ട്രിയകാരുടെ ഒരിക്കലും അവസാനിക്കാത്ത വാഗ്ദാനങ്ങള്‍ പോലെ നീളം വെയ്ക്കും. :P



